അ​റ്റ്ലാ​ന്‍റ: അ​മേ​രി​ക്ക​യി​ലെ അ​റ്റ്ലാ​ന്‍റ​യി​ൽ മൂന്ന് മ​സാ​ജ് പാ​ർ​ല​റു​ക​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​റ് ഏ​ഷ്യ​ൻ വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​തേ​സ​മ​യം, ഏ​ഷ്യ​ൻ വം​ശ​ജ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. റോ​ബ​ർ​ട്ട് ആ​രോ​ൺ ലോം​ഗ് (21) എ​ന്ന​യാ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്ര​മം വ​ർ​ണ​വെ​റി​യാ​ണോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്

LEAVE A REPLY

Please enter your comment!
Please enter your name here