കൊച്ചി: ജെഇഇ മെയിന്‍സ് 2021ന്റെ രണ്ടാം ഘട്ട പരീക്ഷയില്‍ 99.95 പെര്‍സെന്റൈലുമായി തൃശൂര്‍ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സി. ശ്രീഹരി കേരളത്തില്‍ ഒന്നാമതെത്തി. കഴിഞ്ഞ രാത്രിയിലാണ് ദേശീയ ടെസ്റ്റിങ് ഏജന്‍സി ഫലം പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ എന്‍ജിനീയറിങ്ങിനുള്ള നാലു ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷകളില്‍ രണ്ടാമത്തെയാണ് ഇത്.
ജെഇഇ മെയിന്‍സ് 2021 എന്‍ട്രന്‍സ് പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള ശ്രീഹരി ഉന്നത വിജയം നേടിയതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും എല്ലാ ബഹുമതിയും വിദ്യാര്‍ത്ഥിയുടെ കഠിന പ്രയ്തനത്തിനാണെന്നും വിദ്യാര്‍ത്ഥിയെ വിയത്തിലേക്ക് നയിച്ച മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ക്കുള്ള തങ്ങളുടെ പരീക്ഷാ ഒരുക്കങ്ങള്‍ മികവ് തെളിയിച്ചിട്ടുള്ളതാണെന്നും വിദ്യാര്‍ത്ഥിക്ക് ഭാവി ആശംസകള്‍ നേരുന്നുവെന്നും ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ആകാശ് ചൗധരി പറഞ്ഞു.
കഠിന പ്രയത്‌നത്തിനും ആകാശിലെ ഐഐടി-ജെഇഇ അധ്യാപകര്‍ നല്‍കിയ പിന്തുണയ്ക്കുമാണ് ശ്രീഹരി നന്ദി പറഞ്ഞത്. ലോകത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷയാണ് ഐഐടി-ജെഇഇ മെയിന്‍സ്. രാജ്യത്തെ എന്‍ഐടി, ഐഐഐടി, സിഎഫ്ടിഐ എന്നിവകളിലേക്കുള്ള പ്രവേശനം ഈ പരീക്ഷയില്‍ നിന്നാണ്.
ജെഇഇ മെയിന്‍സ് രണ്ടാം ഘട്ടത്തില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് ആറു ലക്ഷം വിദ്യാര്‍ത്ഥികളാണെന്നത് പരിഗണിക്കുമ്പോള്‍ ഇതൊരു മികച്ച വിജയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here