തിരുവനന്തപുരം : എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണമെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കൊറോണ കാരണം ഈ അധ്യയന വർഷത്തിലെ ഭൂരിഭാഗം ദിനങ്ങളിലും വിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്നെങ്കിലും ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ചു കുട്ടികൾക്ക് അവശ്യമായ ക്ലാസുകൾ പരമാവധി നൽകാൻ സാധിച്ചു എന്നത് ആശ്വാസകരമാണ്. ഈ പ്രതിന്ധന്ധി കാരണമുണ്ടായ സമ്മർദ്ദങ്ങളെ മാറ്റി വച്ച് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാൻ. അതിനാവശ്യമായ കരുതൽ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകണം.

കൊറോണയുടെ പശ്ചാത്തലത്തിൽ കൃത്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾ അവ കർശനമായി പാലിക്കണം. വിദ്യാർത്ഥികളും ആ നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കണം. ഏറ്റവും സുരക്ഷിതമായി പരീക്ഷകൾ നടത്താൻ നമുക്ക് സാധിക്കണം. എല്ലാ മത്സരാർത്ഥികൾക്കും നല്ല രീതിയിൽ പരീക്ഷകളിൽ പങ്കെടുക്കാനും മികച്ച വിജയം കരസ്ഥമാക്കാനും സാധിക്കട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു- മുഖ്യമന്ത്രി കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here