ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചു. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ തന്നെയാണ് വാക്‌സിൻ സ്വീകരിച്ചത്. കൊറോണ പ്രതിരോധത്തിനായി താൻ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചുവെന്നും വാക്‌സിൻ സ്വീകരിക്കാൻ യോഗ്യരായ എല്ലാവരും ഉടൻ രണ്ടാം ഡോസും സ്വീകരിക്കണമെന്നും നരേന്ദ്രമോദി ആഹ്വാനം ചെയ്തു. അതിരാവിലെ വാക്‌സിൻ സ്വീകരിച്ച പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് സന്ദേശം നൽകിയത്.

എയിംസിൽ നിന്ന് എനിക്ക് ഇന്ന് രണ്ടാം ഡോസ് വാക്‌സിൻ ലഭിച്ചു. കൊറോണ വൈറസിനെ തോൽപ്പിക്കാനുള്ള ഒരു പ്രധാനമാർഗ്ഗം വാക്‌സിനേഷനാണ്. നിങ്ങൾക്ക് രണ്ടാം ഡോസ് വാക്സി നേഷന് യോഗ്യതയുണ്ടെങ്കിൽ നിശ്ചയമായും ഉടൻ സ്വീകരിക്കുക.’ ട്വിറ്ററിൽ നരേന്ദ്രമോദി കുറിച്ചു.

രണ്ടു നഴ്‌സുമാരുടെ സാന്നിദ്ധ്യത്തിലാണ് വാക്‌സിനേഷൻ നടപടി പൂർത്തിയായത്. പുതുച്ചേരിയിലെ പി.നിവേദയും പഞ്ചാബ് സ്വദേശിനി നിഷാ ശർമ്മയുമാണ് പ്രധാന മന്ത്രിയുടെ വാക്‌സിനേഷന്റെ നടപടിക്രമങ്ങളുടെ ചുമതല വഹിച്ചത്. മാർച്ച് മാസം 1-ാം തീയതിയാണ് പ്രധാനമന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here