റായ്പൂർ :മാവോയിസ്റ്റ് ഭീകരർ ബന്ദിയാക്കിയ സി.ആർ.പി.എഫ് ജവാൻ രാകേശ്വർ സിംഗ് മൻഹാസിനെ മോചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വൈകുന്നേരം 4.30 ഓടെയാണ് രാകേശ്വർ സിംഗുമായി മധ്യസ്ഥ പ്രവർത്തകർ താരേം പോലീസ് സ്റ്റേഷനിലേക്ക് മടങ്ങിയെത്തിയത് . തുടർന്ന് വൈദ്യപരിശോധനയ്ക്കായി ബസഗുഡ ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ബസ്തർ റേഞ്ച്) സുന്ദരാജ് പി പറഞ്ഞു

നൂറുകണക്കിന് ഗ്രാമീണരുടെ സാന്നിധ്യത്തിലായിരുന്നു ജവാനെ മോചിപ്പിച്ചത് . ഇതിന്റെ ദൃശ്യങ്ങൾ, മധ്യസ്ഥ സംഘത്തിനൊപ്പം പോയ മാദ്ധ്യമപ്രവർത്തകർ പകർത്തിയിരുന്നു .

രാകേശ്വറിന്‍റെ ദേഹത്ത് കയർ കെട്ടി വരിഞ്ഞത് മാവോയിസ്റ്റ് ഭീകരർ അഴിച്ചുമാറ്റുന്നത് ദൃശ്യങ്ങളിൽ കാണാം . ചുറ്റും  ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു . മാവോവാദി ആക്രമണത്തിന്‍റെ തൊട്ടടുത്ത ദിവസമാണ് തന്നെ പിടികൂടി ബന്ദിയാക്കിയതെന്ന് ജവാൻ പറഞ്ഞതായി മാദ്ധ്യമപ്രവർത്തകൻ ഗണേഷ് മിശ്ര പറഞ്ഞു. ശനിയാഴ്ച, ബസ്തർ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് മൻഹസിനെ തടവിലാക്കിയത് . ജമ്മു സ്വദേശിയായ മൻഹസിനെ മോചിപ്പിക്കാൻ നടപടി വേണമെന്ന് ബന്ധുക്കൾ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here