തൃ​ശൂ​ർ: കോ​വി​ഡ് ബാ​ധി​ത​യാ​യ ഗ​ർ​ഭി​ണി പ്ര​സ​വ​ശേ​ഷം മ​രി​ച്ചു. പാ​ലാ കൊ​ഴു​വ​നാ​ല്‍ സ്വ​ദേ​ശി ജെ​സ്മി (38)ആ​ണ് മ​രി​ച്ച​ത്. മാ​തൃ​ഭൂ​മി തൃ​ശൂ​ർ ബ്യൂ​റോ​യി​ലെ സ്റ്റാ​ഫ് റി​പ്പോ​ർ​ട്ട​ർ ഹോ​ർ​മി​സ് ജോ​ർ​ജി​ന്‍റെ ഭാ​ര്യ​യാ​ണ്.

കോ​വി​ഡ് ബാ​ധി​ത​യാ​യി തൃ​ശൂ​രിലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പെൺകു​ഞ്ഞി​നെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന് ജെ​സ്മിയു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യി. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞ് കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ണ്. ജെ​സ്മി​ക്കൊ​പ്പം ഭ​ര്‍​ത്താ​വ് ഹോ​ര്‍​മി​സി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രുന്നു

മകന്‍ : ക്രിസ്. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് . സഹോദരങ്ങള്‍: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം) ,ആന്റോ

LEAVE A REPLY

Please enter your comment!
Please enter your name here