തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി​യും മാ​നേ​ജ​രു​മു​ൾ​പ്പെ​ടെ പ്ര​ധാ​ന പ്ര​തി​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍. ഒ​ന്നാം പ്ര​തി സു​നി​ല്‍​കു​മാ​ര്‍, ര​ണ്ടാം പ്ര​തി ബി​ജു, ജി​ല്‍​സ്, ബി​ജോ​യ് എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​യ്യ​ന്തോ​ളി​ലെ ഫ്ളാ​റ്റി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​യ്യ​ന്തോ​ളി​ലെ ഒ​രു സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ ഇ​വ​ര്‍ എ​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here