ന്യൂഡൽഹി : ക്രിപ്പ്‌റ്റോകറൻസിയുടെ അമിത സാധീനത്തിലും വളർച്ചയിലും ആശങ്ക പ്രകടപ്പിച്ച് കേന്ദ്ര സർക്കാർ.ഭീകരവാദത്തിനുള്ള ധനസഹായമായും കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിപ്റ്റോകറൻസി ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. ഇത് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. ക്രിപ്റ്റോകറൻസി ഇടപാടുകളെക്കുറിച്ചും പ്രശ്‌നങ്ങളെ സംബന്ധിച്ചും ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് കേന്ദ്രസർക്കാർ ആശങ്ക പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

ക്രിപ്‌റ്റോകറൻസിയെ സംബന്ധിച്ചുള്ള വിവരങ്ങൾ യുവാക്കളിൽ തെറ്റിധാരണ സൃഷ്ടിക്കുന്നുണ്ട്. ക്രിപ്‌റ്റോകറൻസി ഉപയോഗത്തെ സംബന്ധിച്ച് വ്യാജ വാഗ്ദാനങ്ങൾ നൽകി യുവാക്കളെ ആളുകൾ തെറ്റിദ്ധരിപ്പിച്ച് കെണിയിൽ വീഴ്‌ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.റിസർവ് ബാങ്കും ധനമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ക്രിപ്റ്റോ കറൻസി വിഷയത്തിൽ ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരുമായി ചർച്ച നടത്തി.ലോകത്തുടനീളമുള്ള വിദഗ്ധരുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.

കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദത്തിന്റെ വളർച്ചയ്‌ക്കും ക്രിപ്‌റ്റോകറൻസി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സാങ്കേതിക വിദ്യ വികസിച്ചുകൊണ്ടിരിക്കുകയാണ്.സർക്കാർ സൂക്ഷമമായി എല്ലാം നിരീക്ഷിക്കുന്നുണ്ട്. സാഹചര്യത്തിന് അനുസരിച്ച് സർക്കാർ ഉചിതമായ നടപടികൾ എടുക്കുമെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ക്രിപ്‌റ്റോകറൻസി വിഷയത്തിൽ സർക്കാർ വ്യക്തമായി പഠിച്ചിട്ടേ നടപടികൾ എടുക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അത്സമയം ക്രിപ്‌റ്റോകറൻസികൾ സാമ്പത്തിക വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുമെന്ന് ആർബിഐ വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്‌ക്ക് വരെ ഭീഷണിയാണ് ക്രിപ്‌റ്റോകറൻസി. ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും വാഗ്ദാനത്തിലും വിശ്വാസ കുറവുണ്ടെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കി. ക്രിപ്‌റ്റോകറൻസികൾ അനുവദിക്കാനാവില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here