തിരുവനന്തപുരം: പ്രാദേശിക പത്രപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിൾ ഉൾപ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, റവന്യു മന്ത്രി കെ. രാജൻ എന്നിവർക്ക് നിവേദനം നൽകി.

സ്ഥലത്തില്ലാതിരുന്ന മുഖ്യമന്ത്രിയെ റവന്യു മന്ത്രി ഫോൺ മുഖേന ബന്ധപ്പെടുകയും യൂണിയന്റെ ആവശ്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി നിവേദനം പ്രൈവറ്റ് കെ.കെ. രാഗേഷിന് കൈമാറാൻ നിർദ്ദേശിച്ചു. ക്ഷേമനിധിയിലേക്ക് ആവശ്യമെങ്കിൽ കൂടുതൽ പണം വകയിരുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാലും നിവേദക സംഘത്തിന് ഉറപ്പ് നൽകി.

ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ സെക്രട്ടറി ജനറൽ ജി. പ്രഭാകരൻ, സെക്രട്ടറി യു. വിക്രമൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മന്ത്രിമാർക്ക് നിവേദനം കെെമാറിയത്. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, വൈസ് പ്രസിഡന്റ് ഇ.പി. രാജീവ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സനൽ അടൂർ, ബോബൻ ബി. കിഴക്കേത്തറ എന്നിവരും ചേർന്നാണ് നിവേദനം കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here