കോ​ഴി​ക്കോ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ധ്യ​ക്ഷ​ൻ ടി. ​ന​സി​റു​ദ്ദീ​ൻ (79) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു  അന്ത്യം. മൂ​ന്ന് പ​തി​റ്റാ​ണ്ട് സം​ഘ​ട​ന​യെ ന​യി​ച്ച വ്യ​ക്തി​യാ​ണ് ന​സി​റു​ദ്ദീ​ൻ.

ഭാര്യ: ജുവേരിയ. മക്കൾ: മൻസൂർ, എൻമോസ്, അഷ്റ,ഐന.

1944 ഡിസംബർ 25ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും മകനായി ജനിച്ചു. പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്‌സ് ഉടമയായിരുന്നു. 1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനത്തിന് തുടക്കം.

1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡൻറാണ്. ഭാരത വ്യാപാരസമിതി അംഗം, വാറ്റ് ഇംപ്ലിമെൻറേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ, കേരള മർക്കൻറയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻറ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെൻറ് ക്ഷേമനിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ വ്യാപാരികളുടെ അവകാശ പോരാട്ടങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ നേതാവാണ് ടി നസിറുദ്ദീൻ. അപ്രതീക്ഷിത മരണത്തിന്റെ പശ്ചാത്തലത്തിൽ നാളെ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here