തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ, ക്ര​ഷു​ക​ൾ, കി​ൻ​ഡ​ർ ഗാ​ർ​ഡ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ഫ് ലൈ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

അ​തി​നോ​ടൊ​പ്പം അ​ങ്ക​ണ​വാ​ടി​ക​ളും തു​റ​ക്കാ​ൻ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ക​ണ​വാ​ടി​ക​ൾ തു​ട​ർ​ച്ച​യാ​യി അ​ട​ച്ചി​ടു​ന്ന​ത് കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് ദോ​ഷം ചെ​യ്യും.

അ​ങ്ക​ണ​വാ​ടി​ക​ൾ തു​റ​ന്ന് ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ൽ​കാ​നും സാ​ധി​ക്കും. ചെ​റി​യ കു​ട്ടി​ക​ളാ​യ​തി​നാ​ൽ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രും അ​വ​രെ കൊ​ണ്ടു​വി​ടു​ന്ന ര​ക്ഷി​താ​ക്ക​ളും ക​ർ​ശ​ന​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here