മലപ്പുറം: പതിനാറുകാരനെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരിക്കെതിരെ പോക്സോ കേസെടുത്ത് പോലീസ്. പെരിന്തൽമണ്ണ കൊളത്തൂരിൽ നടന്ന സംഭവത്തിൽ യുവതിയുടെ ബന്ധുവായ കൗമാരക്കാരനെയാണ് പീഡിപ്പിച്ചത്​. ഈ മാസം ആദ്യം ബന്ധുവീട്ടിലും മണ്ണാർക്കാട്ടെ റിസോർട്ടിലെത്തിച്ചുമാണ് യുവതി ആൺകുട്ടിയെ​​ പീഡനത്തിന്​ ഇരയാക്കിയത്​.

ആൺകുട്ടിയെ മണ്ണാർക്കാട്ടെ റിസോർട്ടിൽ എത്തിച്ച് പീഡനത്തിന്​ ഇരയാക്കാൻ സഹായം ചെയ്​തതിന്​ യുവതിയുടെ സുഹൃത്തായ ഡോക്ടർക്കെതിരെയും പോലീസ് കേസെടുത്തു​. കേസിൽ, പീഡനം നടത്തിയ യുവതി ഒന്നാം പ്രതിയും ഡോക്ടർ രണ്ടാം പ്രതിയുമായാണ്​. ഇരുവരെയും അറസ്റ്റ്​ ചെയ്തിട്ടില്ലെന്നും പീഡനത്തിന് ഇരയായ കുട്ടിയെ ചിൽഡ്രൻസ്​ ഹോമിൽ പാർപ്പിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here