ആലുവ: കടുങ്ങല്ലൂർമുതുകാട് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. കളമശ്ശേരി ഏലൂരില്‍ താമസിക്കുന്ന ഡൽഹി സ്വദേശി മുഹമ്മദ് സോനു (25), തൃപുര അഗർത്തല സ്വദേശി മുഹമ്മദ് ഓനിക് ഖാൻ (25) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുപ്പത്തടം മുതുകാട് ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണവുമായി ഇവർ കടന്നു കളയുകയായിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന രണ്ട് സി.സി.ടിവി ക്യാമറകൾ കേടുപാട് വരുത്തിയായിരുന്നു മോഷണം: ഇതോടൊപ്പം മുപ്പത്തടം സുബ്രഹ്‌മണ്യ ക്ഷേത്രം,ചിറ്റുകുന്ന് ഹരിഹരപുരം ക്ഷേത്രം, എടയാർ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. ഇവിടങ്ങളിൽ കാര്യമായ നഷ്ടങ്ങൾ ഉണ്ടായിരുന്നില്ല ഇവിടങ്ങളിലും ഇവർ തന്നെയായിരുന്നു മോഷ്ടാക്കൾ –

മുഹമ്മദ് സോനുവിനെതിരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ മോഷണ കേസ് നിലവിലുണ്ട്. ഇസ്പെക്ടര്‍ വി.ആര്‍.സുനില്‍. സബ്ബ് ഇൻസ്പെക്ടർ റ്റി.കെ.സുധീർ, എ.എസ്.ഐ മാരായ സതീശൻ, ആന്‍റെണി ഗിൽബർട്ട്, എസ്.സി.പി.ഒ നസീബ്, സി.പി.ഒ ഹാരിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here