കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനത്തിൽ നിന്ന്

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നാലാം വർഷ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥിയായ ജിഷ്ണു ഉണ്ണിയമ്പത്തിന്റെ ചിത്ര പ്രദർശനം ആരംഭിച്ചു. കാലടി ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച ചിത്ര പ്രദർശനം വെള്ളിയാഴ്ച്ച വരെ നീണ്ടു നിൽക്കും. കാലടി സംസ്കൃത സർവകലാശാലയും സ്വന്തം നാടായ ഷൊർണ്ണൂരുമൊക്കെയാണ് ചിത്രങ്ങളിൽ പ്രധാനമായും വിഷയമായിരിക്കുന്നത്. അക്രിലിക്ക് , ഓയിൽ പെയിന്റ് , പേസ്റ്റൽ ഡ്രോയിങ് , പേന തുടങ്ങിയ വിവിധ മീഡിയങ്ങൾ ഉപയോഗിച്ചുള്ള 55. ചിത്രങ്ങളാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്. 2020ലെ ആദ്യ സോളോ ചിത്ര പ്രദർശനത്തിന് ശേഷമുള്ള ജിഷ്ണുവിന്റെ ചിത്ര പ്രദർശനം രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണുള്ളത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള കലാപ്രദർശന പരിപാടിക്ക് മുൻപുള്ള അതേ സ്വീകാര്യത ലഭിക്കുന്നത് വലിയ പ്രചോദനമാണെന്ന് ജിഷ്ണു പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here