കെ.ജെ.യു. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ വിതരണം ചെയ്യുന്നു.

ബത്തേരി :- സംസ്ഥാനത്തെ മുഴുവൻ പ്രാദേശിക മാധ്യമ പ്രവർത്തകർക്കും ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ. ജെ. യു ) വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.അന്യസംസ്ഥാന തൊഴിലാളികൾക്ക് വരെ ക്ഷേമനിധി ഏർപ്പെടുത്താൻ തയ്യാറാകുന്ന സർക്കാർ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ആഘോരാത്രം യത്നിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരെ ഇക്കാര്യത്തിൽ അവഗണിക്കുകയാണ്.തുച്ഛമായ വേതനത്തിൽ യാതൊരു ജോലി സ്ഥിരതയും ഇല്ലാതെ പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകർ നാടിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യഥാർത്ഥ സാമൂഹ്യ പ്രവർത്തകരാണ്. ക്ഷേമനിധി ഏർപ്പെടുത്തുവാനൊ പെൻഷൻ നൽകുവാനോ തയ്യാറാകാതെ ഭരണ കൂടങ്ങൾ ഈ വിഭാഗത്തെ അവഗണിക്കുന്നത് തികച്ചും അന്യായമാണ് – യോഗം ചൂണ്ടിക്കാട്ടി. കൺവെൻഷൻ ബത്തേരി മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. റഷീദ് ഉദ്ഘാടനം ചെയ്തു. കെ. ജെ .യു .സംസ്ഥാന ജനറൽ സെക്രട്ടറി കെ .സി . സ്മിജൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡൻറ് പ്രകാശൻ പയ്യന്നൂർ , സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബോബൻ . ബി. കിഴക്കേതറ, എൻ. എ.സതീഷ് , പി.മോഹനൻ എന്നിവർ പ്രസംഗിച്ചു.ബാബു നമ്പുടാകം അധ്യക്ഷത വഹിച്ചു .

പുതിയ ഭാരവാഹികൾ

ബാബു നമ്പുടാകം – പ്രസിഡന്റ്, എൻ. എ.സതീഷ് സെക്രട്ടറി

ബത്തേരി :-കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ പ്രസിഡണ്ടായി ബാബു നമ്പുടാകം പുൽപ്പള്ളി , എൻ.എ.സതീഷ് ബത്തേരി (സെക്രട്ടറി), ഷാജി പുളിക്കൽ – നടവയൽ (ട്രഷറർ) ,പി .മോഹനൻ ബത്തേരി (വൈസ് പ്രസിഡണ്ട് ) ,ബാബു വടക്കേടത്ത് പുൽപ്പള്ളി (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.ജില്ലാ കമ്മറ്റി അംഗങ്ങളായി ടി.എം. ജെയിംസ് കൽപ്പറ്റ , ജയരാജ് ബത്തേരി , ദീപ ഷാജി , ഗിരീഷ് പുൽപ്പള്ളി എന്നിവരെയും തെരഞ്ഞെടുത്തു. കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു.) സംസ്ഥാന വൈസ് പ്രസിഡൻറ് പ്രകാശൻ പയ്യന്നൂർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി

 

LEAVE A REPLY

Please enter your comment!
Please enter your name here