കൊളംബോ:ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി വെച്ചു. അദ്ദേഹം രാജിക്കത്ത് പ്രസിഡന്റ ഗോട്ടബയ രാജപക്‌സെയ്‌ക്ക് കൈമാറിയതായി ശ്രീലങ്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് അടിയന്തിരാവസ്ഥയും 36 മണിക്കൂർ കർഫ്യൂവും ഫലം കാണാത്തിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ രാജി.

സർക്കാറിനെതിരായ വർദ്ധിച്ചു വരുന്ന പ്രക്ഷോഭങ്ങൾ കാരണം നേരത്തെ  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് സംഘർഷാവസ്ഥ വർദ്ധിക്കുന്നതിന് കാരണമാവുകയും കലാപത്തിന് വഴി വെക്കുകയും ചെയ്തിരുന്നു. 600 ലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജി വെച്ചതായി വാർത്തകൾ പുറത്തു വരുന്നത്.

അവശ്യവസ്തുക്കളും വൈദ്യുതിയും ഇന്ധനവും അടക്കമുള്ളവയും ലഭ്യമാകാത്ത സാഹചര്യത്തിൽ ശ്രീലങ്കയിൽ ജനജീവിതം പൂർണമായും താറുമാറായിരിക്കുകയാണ്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്‌ക്കുന്നതെന്നാണ് വിലയിരുത്തൽ. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here