കൊച്ചി:ആലുവകടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി
വൈകിട്ട് ദീപാരാധനക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് എട്ട് ദിവസത്തെ തിരുവുത്സവത്തിനായി ത്യക്കൊടിയേറ്റ് നടന്നത്. 21 ന് ആറാട്ടോടെ
തുടർന്ന് തിരുവാല്ലൂർ ശ്രീ മഹാദേവന്റെ എഴുന്നള്ളത്തും, കൊടി പുറത്ത് വിളക്കും നടന്നു..
15-ന് (വെള്ളി ) പുലർച്ചെ മൂന്നിന് വിഷുക്കണി, നിർമ്മാല്യ ദർശനം രാവിലെ.7-30ന് പന്തീരടി പൂജ, 8-30 ന് മുന്ന് ഗജവീരൻമാർ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ്.വൈകിട്ട് 6-30 ന് ദീപാരാധന,രാത്രി ഒൻപതിന് വിഷുവിളക്ക്.
16.ന് (ശനി) രാവിലെ 10-ന് ഉത്സവബലി ദർശനം.11 -30ന് പ്രസാദ ഊട്ട് – വൈകിട്ട് 5ന് കാഴ്ചശീവേലി, രാത്രി 7-30 ന് ചിരിമാരി – 8.30 ന് വിളക്കിനെഴുന്നള്ളിപ്പ്
17-ന് (ഞായർ) രാവിലെ 9 ന് ശ്രീബലി എഴുന്നള്ളിപ്പ്, രാത്രി 7-30 ന് മേജർസെറ്റ് കഥകളി (നളചരിതം നാലാം ദിവസം)
18-ന് (തിങ്കൾ) രാവിലെ 10-ന് ഉത്സവബലി ദർശനം. 10.30 ന്ഓട്ടൻതുള്ളൽ, വൈകിട്ട് 7ന് തിരുവാതിര കളി, 7-30 ന് നൃത്തസന്ധ്യ,8-ന് നൃത്തനൃത്യങ്ങൾ.
19 ന് (ചൊവ്വ) ചെറിയ വിളക്ക്  രാവിലെ 9 ന് മൂന്ന് ഗജവീരൻമാരുടെ അകമ്പടിയോടെശ്രീബലി എഴുന്നള്ളിപ്പ്, ( ഈ രാറ്റുപേട്ട അയ്യപ്പൻ തിടമ്പേറ്റുന്നു.)
20 ന് (ബുധൻ)  വലിയ വിളക്ക് ഒൻപത് ഗജവീരൻമാരുടെ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ്.(പാമ്പാടി രാജൻ തിടമ്പേറ്റുന്നു) വൈകിട്ട് 4ന് പകൽപ്പൂരം, മേജർസെറ്റ് നാദസ്വരം, ചെണ്ടമേളം, തുടർന്ന് വർണ്ണശബളമായ കുടമാറ്റം. 6-30 ന് “ആൽത്തറ പാണ്ടിമേളം “, വലിയ കാണിക്ക, ദീപാരാധന, കരിമരുന്ന് പ്രയോഗം. രാത്രി 12 ന് വിളക്കിനെഴുന്നള്ളിപ്പ്. വെളുപ്പിന് 3 ന് പള്ളിവേട്ട .
 .
21-ന് (വ്യാഴം) രാവിലെ 6.30 നും 7-നും മദ്ധ്യേ തൃക്കൊടിയിറക്കം.10-00 ന് ആറാട്ടു സദ്യ. വൈകിട്ട് 4 ന് മൂന്ന് ഗജവീരൻമാരുടെ അകമ്പടിയോടെആറാട്ടിനെഴുന്നള്ളിപ്പ്. (പാമ്പാടി സുന്ദരൻ തിടമ്പേറ്റുന്നു), വെടികെട്ട്.
 തുടർന്ന്ആലുവ മഹാദേവസന്നിധിയായ പൂർണ്ണാനദി പെരിയാറിൽആറാട്ട്. തിരിച്ചെഴുന്നള്ളുമ്പോൾ പഴയ ദേശം റോഡിലെ ക്ഷേത്ര സർപ്പക്കാവിൽ പറയെടുപ്പ്.രാത്രി 8.30 ന്
കരോക്കെ ഗാനമേള.
രാത്രി 11ന് ആറാട്ടു വിളക്കോടെ ഉത്സവത്തിന് പരിസമാപ്തിയാകും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here