.ആലുവ: മുനിസിപ്പൽ ലൈബ്രറി വാർഷിക സമ്മേളനവേദിയിൽബി.ജെ.പി.കൗൺസിലർമാരുടെ പ്രതിഷേധം.

കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ആലുവ മുനിസിപ്പൽ ലൈബ്രറിയുടെ വാർഷിക സമ്മേളനം ഭരണകക്ഷിയായ കോൺഗ്രസ്സ്  പരിപാടി ആക്കിയതിലും ലൈബ്രറി സ്ഥിതി ചെയുന്ന വാർഡിലെ കൗൺസിലറെയും പ്രമുഖരായ കലാ സാംസ്ക്കാരിക പ്രവർത്തകരെയുംഒഴിവാക്കിക്കൊണ്ടും,ആലുവ നഗരസഭ ശതാബ്ദി ആഘോഷത്തിൻ്റെ മറവിൽ ജനാധിപത്യവിരുദ്ധമായി നഗരസഭയുടെ ചിലവിൽ സംഘടിപ്പിക്കുന്ന പരിപാടികൾ കൺസിലിനെ നോക്കുകുത്തിആക്കി പാർട്ടി പരിപാടി ആക്കി മാറ്റുന്നതിനെതിരെയായിരുന്നു. ബിജെപി  കൗൺസിലറുമാരായ ശ്രീകാന്ത് എൻ, പ്രീത പി.എസ്, ശ്രീലത രാധാകൃഷ്ണൻ ,ഇന്ദിര ദേവി കെ പി എന്നിവർ വേദിയിൽ കയറി പ്രതിഷേധിച്ചത്.

വാർഷിക പരിപാടികൾ ആളില്ലാ കസേരകളാൽ നിറം മങ്ങി. ഇതിനാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കലാപരിപാടികൾ വെട്ടിക്കുറച്ചതായും ആക്ഷേപമുണ്ട്. നഗരം പൊടിശല്യത്താലും, മാലിന്യത്താലും വീർപ്പുമുട്ടുമ്പോൾ ശതാബ്ദിയുടെ പേരിൽ ഭരണപക്ഷം വൻ ധൂർത്താണ് നടത്തുന്നത് എന്നും ശതാബ്ദി സ്മാരക മായി പ്രഖ്യാപിച്ച പക്ത തികൾ ഒന്നും ആരംഭിക്കാനായില്ല എന്നും, ഇപ്പോൾ നടക്കുന്ന വിവിധ പരിപാടികളുടെേ പേരിൽ ചില നേതാക്കൾ പോക്കറ്റ് വീർപ്പിക്കലും നടത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here