ത്യശൂർ.കലാ – സാഹിത്യ – സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകൾക്ക് എർപ്പെടുത്തിയിട്ടുള്ള പ്രഥമ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം  നാടക നടൻ  മുരുകന് നൽകും. മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതി യോഗ പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

പുന്നയൂർകുളം തെണ്ടിയത്ത് കാർത്ത്യായനീ ടീച്ചറുടെ എന്റോവ്മെന്റായിട്ടാണ് പുരസ്കാരം സമ്മാനിക്കുന്നത്. അയ്യായിരത്തി ഒന്നു രൂപയുടെ പണകിഴിയും, ഫലകവും, പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകുന്നത്.മേയ് മാസം അവസാനത്തിൽ ഗുരുവായൂരിൽ വെച്ച് ചേരുന്നമാടമ്പിന്റെഅനുസ്മരണസമ്മേളനത്തിൽ വെച്ചു പുരസ്കാരം സമ്മാനിക്കുമെന്ന്മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതി  പ്രസിഡണ്ട് എം കെ ദേവരാജൻ..ജനറൽ സിക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി.,മീഡിയ കോ- ഓർഡിനേറ്റർ സജികുമാർ എം കെ. എന്നിവർ അറിയിച്ചു.

എം എൻ മുരുകൻ
നാടക നടൻ, നാടക സംവിധായകൻ എന്നീ നിലകളിൽ സ്വന്തമായി മേൽവിലാസമുള്ള കലാകാരനാണ് ശ്രീ എം എൻ മുരുകൻ. ഗുരുവായൂർ ശ്രീകൃഷ്ണ കൊളേജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദവും, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകത്തിൽ ബിരുദവും നേടിയിട്ടുണ്ട്. തനതു മലയാളം നാടക വേദിയുടെ വക്താവായിരുന്ന പ്രോഫ: ജി ശങ്കരപിളളയുടെ ശിഷ്യരിൽ പ്രമുഖനാണ് മുരുകൻ. നാടകാഭിനയത്തിന് നാല് സംസ്ഥാന അവാർഡുകളും, സീരിയൽ (കോവിലന്റെ തോറ്റങ്ങൾ) അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ”കലാശ്രീ” അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. എഴുപതോളം ഏകാംഗ നാടകങ്ങളും, ഇരുപതിൽപരം മുഴുനീള അമേച്വർ നാടകങ്ങളും, ഇരുപത്തിയഞ്ചോളം പ്രോഫഷണൽ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1990കളിൽ നാടകപറ (വീടുവീടാന്തരം നാടകം കളിക്കുക) എന്ന പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. സീരിയൽ – സിനിമാ അഭിനയ രംഗത്തും സജീവമാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടു സ്വദേശിയാണ് ‘ശരവണം’ വീട്ടിൽ മുരുകൻ.

 

LEAVE A REPLY

Please enter your comment!
Please enter your name here