ലക്ഷദ്വീപ് ഹെറോയിൻ വേട്ടയിൽ 20 പ്രതികളെ അടുത്ത മാസം മൂന്നാംതീയതി വരെ റിമാൻഡ് ചെയ്തു.പ്രതികളെമട്ടാഞ്ചേരിസബ്ജയിലിലേക്കാണ് മാറ്റിയത്.കേസിൽഎൻഐഎപ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹെറോയിൻ കടത്തിന് പിന്നിൽ ഇറാൻ ബന്ധമുള്ളരാജ്യാന്തര ലഹരിക്കടത്ത്സംഘമാണെന്ന്ഡിആർഐയുടെ നി​ഗമനം.ക്രിസ്പിൻ എന്നയാൾക്കാണ് ലഹരിക്കടത്തിലെമുഖ്യപങ്കാളിത്തം.രണ്ട്ബോട്ടുകളിൽ നിന്ന് സാറ്റലൈറ്റ് ഫോണുകളും ഉറുദു എഴുത്തുകളും കണ്ടെടുത്തു.

കൊച്ചിയുടെ പുറംകടലിൽ ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം വൻ ലഹരി വേട്ടയാണ് നടന്നത്. രാജ്യാന്തര വിപണിയിൽ 1526 കോടി രൂപ വിലവരുന്ന 218 കിലോ ഹെറോയിനാണ് പിടികൂടിയത്. ഡി.ആർ.ഐയും തീരസംരക്ഷണ സേനയുംസംയുക്തമായിനടത്തിയപരിശോധനയിലാണ് രണ്ട് മത്സ്യബന്ധന ബോട്ടുകളിൽനിന്ന് ലഹരിമരുന്ന് പിടികൂടിയത്.

തമിഴ്നാട് തീരത്തുനിന്ന് പുറപ്പെടുന്ന രണ്ട് മല്‍സ്യബന്ധനബോട്ടുകള്‍അറബിക്കടലില്‍വച്ച് മേയ് മാസത്തില്‍ വന്‍ അളവില്‍ ലഹരിമരുന്ന് സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ ബോട്ടുകള്‍ ലക്ഷദ്വീപിലെ അഗത്തിക്ക് സമീപത്തുനിന്ന് ബുധനാഴ്ച പിടികൂടിയത്. തമിഴരുംമലയാളികളുമടക്കംബോട്ടുകളിലുണ്ടായിരുന്ന 20 പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്തബോട്ടുകളുംഹെറോയിനുംഫോർട്ടുകൊച്ചിയിലെ തീരസംരക്ഷണസേനയുടെ ജെട്ടിയിൽ എത്തിച്ച് പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here