പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കൾക്ക് അടുത്ത ഗഡുവായ 2000 രൂപ ലഭിക്കണമെങ്കിൽ ഈ മാസം 28ന് മുമ്പായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണമെന്ന് അധികൃതർ. ഇതിനായി അക്ഷയയുമായോ ജനസേവനകേന്ദ്രവുമായോ ബന്ധപെട്ട് aims portal വഴി ( www.aims.kerala.gov.in) ലാൻഡ് വെരിഫിക്കേഷൻ ചെയ്യണം. പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷൻ നടത്താത്തവർക്ക് തുടർന്നുള്ള ഗഡുക്കൾ കിട്ടില്ല.

കയ്യിൽ കരുതേണ്ട രേഖകൾ

ആധാർ കാർഡ്
മൊബൈൽ ( otp ലഭിക്കുന്നതിന് )
നികുതി ശീട്ട്
കര്‍ഷകര്‍ എന്താണ് ചെയ്യേണ്ടത് ?

കർഷകൻ ആധാർ നമ്പർ AIMS പോര്‍ട്ടലില്‍ നൽകണം
തുടര്‍ന്ന് പോര്‍ട്ടലില്‍ കാണിക്കുന്ന ഫോൺ നമ്പർ ശരിയാണെങ്കിൽ, “Send OTP” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പോര്‍ട്ടലില്‍ കാണിക്കുന്ന മൊബൈൽ നമ്പർ ശരിയല്ലെങ്കിൽ, പി എം കിസാൻ/എയിംസുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക
“Captcha” നൽകി “Enter” ക്ലിക്ക് ചെയ്യുക
മൊബൈൽ നമ്പർ നൽകുക
പുതിയ പാസ്‌വേഡ് നൽകി പുതിയ പാസ്‌വേഡ് സ്ഥിരീകരിച്ച് “Submit” ബട്ടൺ ക്ലിക്ക് ചെയ്യുക
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച “OTP” നൽകി “Submit” ക്ലിക്ക് ചെയ്യുക
AIMS പോര്‍ട്ടലിലെ കർഷകരുടെ ഡാഷ്‌ബോർഡിൽ, “PMKisan Land Verification” ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഭൂമിയുടെ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ലെങ്കിൽ, “Add New Land” ബട്ടണിൽ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് കാണിക്കുന്ന പേജിൽ സ്വന്തം ഭൂമിയുടെ വിശദാംശങ്ങൾ ചേർത്ത് “PMKisan Land Verification” ബട്ടണിൽ ക്ലിക്ക് ചെയ്യുക
ആധാർ നമ്പർ നൽകി “Search” ബട്ടണിൽ ക്ലിക്കു ചെയ്യുക, തുടർന്ന് ഗുണഭോക്താവിന്‍റെ PMKISAN ഡാറ്റാബേസിൽ നല്‍കിയിട്ടുള്ള പേര് കാണാം
തുടര്‍ന്ന് “Verify in Land Revenue Records’ ബട്ടണിൽ ക്ലിക്കുചെയ്യുക
റവന്യൂ ഡാറ്റാബേസിൽ നിന്ന് ഭൂമി വിശദാംശങ്ങൾ പരിശോധിച്ച് “Submit” ബട്ടൺ ക്ലിക്ക് ചെയ്യുക
മൊബൈല്‍ നമ്പര്‍ ശരിയായിട്ടുള്ളവര്‍ 3 മുതല്‍ 7 വരെ നടപടികള്‍ അനുവര്‍ത്തിക്കേണ്ടതില്ല

LEAVE A REPLY

Please enter your comment!
Please enter your name here