തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 99.26 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ 4,23,303 കു​ട്ടി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 44,363 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

വി​ജ​യ​ശ​ത​മാ​നം കൂ​ടു​ത​ലു​ള്ള റ​വ​ന്യു ജി​ല്ല ക​ണ്ണൂ​ർ (99.76 ശ​ത​മാ​നം). വി​ജ​യ​ശ​ത​മാ​നം കു​റ​ഞ്ഞ റ​വ​ന്യു ജി​ല്ല ​വ​യ​നാ​ട് ആണ് (98.07 ശ​ത​മാ​നം). വി​ജ​യ​ശ​ത​മാ​നം കൂ​ടു​ത​ലു​ള്ള വി​ദ്യാ​ഭ്യാ​സ ജി​ല്ല പാ​ല​യാ​ണ് (99.94 ശ​ത​മാ​നം). കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ ജി​ല്ല ആ​റ്റി​ങ്ങ​ൽ (97.98 ശ​ത​മാ​നം).

മ​ല​പ്പു​റ​മാ​ണ് കൂ​ടു​ത​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ​ത് (3024). 760 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 2,134 സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​മേ​നി വി​ജ​യം കൊ​യ്തു.

സേ ​പ​രീ​ക്ഷ ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പൂ​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ ജൂ​ണ്‍ 16 മു​ത​ൽ 21 വ​രെ ന​ൽ​കാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​സ്എ​സ്എ​ൽ​സി ഫ​ല​ത്തോ​ടൊ​പ്പം ടി​എ​ച്ച്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), എ​സ്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), എ​എ​ച്ച്എ​സ്എ​ൽ​സി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​വും പ്ര​ഖ്യാ​പി​ച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here