കൊച്ചി:- കഴിക്കാനുള്ളത് കൃഷി ചെയ്യുകയും കൃഷി ചെയ്യുന്നത് കഴിക്കുകയും ചെയ്യുന്ന സംസ്കാരം കേരളത്തിൽ വളർന്നു വരണമെന്ന് കൃഷി വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ ഐഎഎസ്.
കർണാടകത്തിൽ നിന്നും ആന്ധ്രയിൽ നിന്നും വരുന്ന വിഷം കലർന്ന പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും കാത്ത് ഓരോ ദിവസവും നിൽക്കുന്ന ഈ അവസ്ഥ മാറണം. നമുക്ക് വേണ്ടത് ജൈവരീതിയിൽ ഉത്പാദിപ്പിക്കാനുള്ള മനസ്സ് കേരളത്തിലെ ജനങ്ങൾ കാണിക്കണം. എങ്കിൽ മാത്രമെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാനാവൂ.
പ്രകൃതിയും ജലവും മണ്ണും സംരക്ഷിക്കാതെ ഇനി മുന്നോട്ടു പോകാനാവില്ല.ഭാവിയിൽ നേരിടാൻ പോകുന്ന ഊർജ്ജ പ്രതിസന്ധിപരിഹരിക്കാനുള്ള നടപടികൾ നാം ഇന്ന് തന്നെ ആരംഭിക്കണം
എറണാകുളം കലൂർ റിന്യൂവൽ സെന്റർ റിൽ കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് എസ് ദേശീയ ചെയർമാൻ ജോസ് തയ്യിൽ അധ്യക്ഷത വഹിച്ചു.
ഉൽപ്പാദനത്തോടൊപ്പം തന്നെ വിപണനവും ശക്തിപ്പെടുത്തിയാൽ കൃഷിക്കാർക്ക് മുന്നോട്ടു പോകാ നാവുവെന്ന് ഫാർമേഴ്സ് വെൽഫെയർ ബോർഡ് ചെയർമാനും മുൻ കാർഷിക യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോക്ടർ പി. രാജേന്ദ്രൻ പറഞ്ഞു.
കൃഷിക്കാരിലേക്ക്നൂതനമായ ആശയങ്ങളും അറിവുകളും പകർന്നു നൽകുന്ന കിസാൻ സർവീസ് സൊസൈറ്റിയുടെ സേവനങ്ങൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സെഷനുകളിലായി
ഡോ. കെ.പ്രദീപ് കുമാർ,
ഹമീദ് കുട്ടി പി കെ ,ഡോ. ആന്റെണി ഗ്രിഗരി, ,ഡെന്നി തോമസ് വട്ടക്കുന്നേൽ,സണ്ണി ആശാരിപറമ്പിൽ, ബി എ അഷറഫ്, സാബു പോൾ, വിശ്വനാഥൻ ഒടാട്ട്, ജോർജ് കുളങ്ങര,സുരേഷ് എസ്, റെനി ജേക്കബ്, ജോർജ് തയ്യിൽ, പൈലി വാ ത്യാട്ട് ‘ എം ആർ സുനിൽകുമാർ, എം ടി തങ്കച്ചൻ, ഡി പി ജോസ്,, പി കെ ലാൽ,എന്നിവർ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here