തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നും ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ മാ​റ്റി. സ​പ്ലൈ​കോ ജ​ന​റ​ൽ മാ​നേ​ജ​റാ​യാ​ണ് ശ്രീ​റാ​മി​ന്‍റെ പു​തി​യ നി​യ​മ​നം. സ​പ്ലൈ​കോ​യു​ടെ കൊ​ച്ചി ഓ​ഫീ​സി​ലാ​വും ശ്രീ​റാം ഇ​നി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​റി​നെ മ​ദ്യ​ല​ഹ​രി​യി​ല്‍ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തിയ കേ​സി​ലെ പ്ര​തി​യാ​യ ശ്രീ​റാ​മി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ള​ക്ട​ർ പ​ദ​വി​യി​ൽ​നി​ന്നും നീ​ക്കി​യ​ത്.

ശ്രീ​റാ​മി​നു പ​ക​രം പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വി.​ആ​ര്‍.​ കൃ​ഷ്ണ തേ​ജ​യെ ആ​ല​പ്പു​ഴ ക​ള​ക്ട​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​കാ​ല​ത്ത് ആ​ല​പ്പു​ഴ സ​ബ് ക​ള​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ആ​ളാ​ണ് കൃ​ഷ്ണ തേ​ജ.

LEAVE A REPLY

Please enter your comment!
Please enter your name here