ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. വനിതകളുടെ 48 കിലോ വിഭാഗം ജൂഡോയിൽ സുശീല ദേവിയ്‌ക്ക് വെള്ളി മെഡൽ . ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മൈക്കല വിറ്റ്ബൂയിയോട്പൊരുതിതോൽക്കുകയായിരുന്നു.

ക്വാർട്ടർ ഫൈനലിൽ മലാവിയൻ താരം ഹാരിയറ്റ് ബോൺഫേസിനെയും സെമിയിൽ മൗറീഷ്യസ് താരം പ്രിസില്ല മൊറാൻഡിനെയും പരാജയപ്പെടുത്തിയാണ് സുശീല ദേവി ഫൈനലിൽ എത്തിയത്. 2014 കോമൺവെൽത്ത് ഗെയിംസിലും സുശീല ദേവി ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയിരുന്നു. ടോക്യോ ഒളിമ്പിക്സിൽ ഒന്നാം റൗണ്ടിൽ പുറത്തായതിന്റെ ക്ഷീണം തീർക്കുന്ന പ്രകടനമാണ് ബിർമിംഗ്ഹാം ഗെയിംസിൽ സുശീല പുറത്തെടുത്.

LEAVE A REPLY

Please enter your comment!
Please enter your name here