ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ഗു​സ്തി​യി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച് ഇ​ന്ത്യ​യു​ടെ വി​നേ​ഷ് ഫോ​ഗ​ട്ട്. വ​നി​ത​ക​ളു​ടെ 53 കി​ലോ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ‌ താ​രം സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യു​ടെ ച​മോ​ദ്യ കേ​ശ​നി​യെ ഫോ​ഗ​ട്ട് മ​ല​ർ​ത്തി​യ​ടി​ച്ചു.

ഇ​തോ​ടെ ഗു​സ്തി​യി​ൽ അ​ഞ്ച് സ്വ​ർ​ണ​മാ​ണ് ഇ​ന്ത്യ​യു​ടെ സ​ഞ്ചി​യി​ലാ​യ​ത്. ഇ​ന്ത്യ​യു​ടെ ആ​കെ സ്വ​ർ​ണ​നേ​ട്ടം 11 ആ​യി. കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ലും ഏ​ഷ്യ​ൻ ഗെ​യിം​സി​ലും സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​ത, കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​ത എ​ന്നീ റി​ക്കാ​ർ​ഡു​ക​ൾ ഇ​നി ഫോ​ഗ​ട്ടി​ന് സ്വ​ന്തം.

LEAVE A REPLY

Please enter your comment!
Please enter your name here