ഉ​പ​രാ​ഷ്ട്ര​പ​തി ജ​യ്ദീ​പ് ധ​ൻ​ഖ​റെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്ക് വി​ജ​യി​ച്ച ജ​യ്ദീ​പ് ധ​ൻ​ഖ​റി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദി​ച്ചു. ധ​ൻ​ഖ​റി​ന്‍റെ അ​ക്ബ​ർ റോ​ഡി​ലെ വ​സ​തി​യി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​നു​മോ​ദ​നം അ​റി​യി​ച്ച​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ദ്ധ, മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ്രാ​ജ് സിം​ഗ് ചൗ​ഹാ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളും ഉ​പ​രാ​ഷ്ട്ര​പ​തി​യെ അ​നു​മോ​ദി​ച്ചു. ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് പു​റ​മേ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി മാ​ർ​ഗ​ര​റ്റ് ആ​ൽ​വ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ആ​ന​ന്ദ് ശ​ർ​മ, അ​ശോ​ക് ഗെ​ലോ​ട്ട്, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രും നി​യു​ക്ത ഉ​പ​രാ​ഷ്ട്ര​പ​തി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

രാ​ജ​സ്ഥാ​നി​ലെ ജാ​ട്ട് സ​മു​ദാ​യ​ത്തി​ൽ ജ​നി​ച്ച ജ​യ്ദീ​പ് ധ​ൻ​ഖ​ർ അ​ഭി​ഭാ​ഷ​ക​നാ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ചൗ​ധ​രി ദേ​വി ലാ​ലു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ജ​യ്ദീ​പ് ധ​ൻ​ഖ​ർ പി.​വി ന​ര​സിം​ഹ​റാ​വു പ്ര​ധാ​ന​മ​ന്ത്രി​യാ​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു.

എ​ന്നാ​ൽ രാ​ജ​സ്ഥാ​ൻ കോ​ണ്‍​ഗ്ര​സി​ൻ അ​ശോ​ക് ഗെ​ലോ​ട്ട് നേ​തൃ​സ്ഥാ​ന​ത്ത് എ​ത്തി​യ​തോ​ടെ ബി​ജെ​പി​യി​ലേ​ക്ക് മാ​റി​യ ധ​ൻ​ഖ​ർ 2019 ജൂ​ലൈ​യി​ൽ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു. ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധ​ൻ​ഖ​ർ 346 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യെ പാ​രാ​ജ​യ​പെ​ടു​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here