തൃശൂർ: തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു തൈക്കാട്ടുശ്ശേരി പൊന്തിക്കൽ ജോബിയാണ് മരിച്ചത്. 41 വയസായിരുന്നു. തൈക്കാട്ടുശ്ശേരി കളളുഷാപ്പിലെ തർക്കത്തിനിടെയാണ് സംഭവം. പ്രതിവല്ലച്ചിറസ്വദേശിരാഗേഷിനെസംഭവത്തിന്പിന്നാലെകള്ളുഷാപ്പിലുണ്ടായിരുന്നവർ  പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു

ഇന്ന് രാവിലെയാണ് സംഭവം. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ ജോബിയെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here