തൃശൂർ:ചലച്ചിത്ര നിർമ്മാതാവും. ഗൾഫിൽ വ്യവസായിയുമായ ടെറ്റ്കോ രാജഗോപാൽ നിര്യാതനായി. 83 വയസ്സായിരുന്നു.കഴിഞ്ഞ ദിവസംപതിവുള്ളഗുരുവായൂർക്ഷേത്രദർശനവും കഴിഞ്ഞ് രാത്രി കിടന്നുറങ്ങിയതായിരുന്നു അദ്ദേഹം.സംസ്ക്കാരം നടത്തി

ചാവക്കട്ടെ പ്രശസ്തമായ കണ്ടംപുള്ളി കുടുംബാംഗമാണ് കെ.കെ. രാജഗോപാൽ എന്ന ടെറ്റ്കോ രാജഗോപാൽ. അദ്ദേഹത്തിന്റെ കൺസ്ട്രക്ഷൻ കമ്പനിയായ ടെറ്റ്കോ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്. തീയേറ്റർ നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനികളിൽ ഒന്നുകൂടിയാണ് ടെറ്റ്കോ. പിന്നീടാണ് സിനിമാ വിതരണരംഗത്ത് സജീവമാകുന്നത്. ഇരുന്നൂറോളം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവായി. പത്മകുമാർ സംവിധാനം ചെയ്ത ശിക്കാറും വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ശിഖാമണിയുമാണ് അദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ.

ടെറ്റ്ക്കോ സിനിമാ മാഗസിൻ,  മിഡ് ഡേ പത്രത്തിന് തുടക്കം കുറിച്ച് ടെറ്റ്ക്കോടൈംസ് എന്ന പത്രവും അദ്ദേഹത്തിൻ്റേതായിരുന്നു. പിന്നീട് അദേഹത്തിന് ബിസിനസ് ഗൾഫിലായതിനാൽശ്രദ്ധിക്കാനാവാതായതോടെ പ്രസിദ്ധീകരണങ്ങൾ നിർത്തി

മോഹിനി രാജഗോപാലാണ് ഭാര്യ. ഷജിലും സുദീപും മക്കളാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here