ആലുവ: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ആലുവയിൽ കേന്ദ്ര സേനയെ വിന്യസിച്ചു. സിആർപിഫിന്റെ 60 അംഗ സംഘമാണ് പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രമായ  ആലുവയിൽ ക്രമസമാധാനപരിപാലനത്തിനും സുരക്ഷയ്ക്കുമായി വിന്യസിച്ചിട്ടുള്ളത്.

അഞ്ച്ആർഎസ്എസ് നേതാക്കൾക്ക് നേരെ പോപ്പുലർ ഫ്രണ്ട് ഭീഷണി ഉയർന്നിട്ടുള്ള സാഹചര്യത്തിൽ ആർഎസ്എസ്  കാര്യാലയത്തിനും സുരക്ഷയും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.ആർഎസ്എസ് കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ പ്രതികാര നടപടികളുണ്ടാകുമെന്ന സൂചനയെ തുടർന്നാണ് നടപടി. നാൽപ്പതിലേറെ സിആർപിഎഫ്ഉദ്യോഗസ്ഥരാണ്കാര്യാലയത്തിലെത്തിയിരിക്കുകയാണ്.

ആലുവയിലെ സംഘ പരിവാർ നേതാക്കളായ
സുന്ദരം ഗോവിന്ദ്,എം.സുജിത്,സജീവ് പി.വി,
സുധി,രാമചന്ദ്രൻഎന്നിവർക്ക് വൈകാറ്റഗറി സുരക്ഷയേർപ്പെടുത്തി.മൂന്ന് കേന്ദ്ര സേനാംഗങ്ങൾ വീതം ഇവരുടെ വസതിയിലും മൂന്ന് പേർ വീതം യാത്രയിലും അനുഗമിക്കുഠ
പോപ്പുലർ ഫ്രണ്ട് ഭീഷണിയെ തുടർന്നാണിത്

ഇന്ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത് അഞ്ച് വർഷത്തേക്കാണ് നിരോധനം.രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിർണായക നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here