ആലുവ: മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ അച്ഛൻ്റെയും മകളുടെയും മൃതദേഹം കണ്ടെത്തി. നെടുമ്പാശ്ശേരി പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജു (36) വിന്റെയുംആറുവയസ്സുള്ളമകള്‍ആര്യനന്ദയുടെയുംമൃതദേഹമാണ്കണ്ടെത്തിയത്.സമീപവാസികളാണ് പുഴയിലേക്ക് ഇവർ ചാടുന്നത് കണ്ടത്

പൊലീസും അഗ്നിശമനസേനയും നാട്ടുകാരുംചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതുവാശ്ശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തിവരികയായിരുന്നു ഇയാള്‍. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

അത്താണി അസീസി സ്കൂളിലെ വിദ്യാർത്ഥിനിയായ ആര്യനന്ദയെ സ്കൂളിലയയ്ക്കാം എന്നുപറഞ്ഞ് ലൈജു സ്കൂട്ടറിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. സാധാരണയായി സ്കൂൾ ബസിലാണ് കുട്ടിയെ അയച്ചിരുന്നത്. എന്നാൽ അത്താണി ഭാഗത്തേയ്ക്ക് പോകുന്നുണ്ടെന്ന് പറഞ്ഞ് രാവിലെപിതാവ്മകളുമൊത്ത്പോവുകയായിരുന്നു.

ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും താനും മകളും മരിക്കുകയാണെന്നുമുള്ള സന്ദേശം കുടുംബാംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ലൈജു അയച്ചിരുന്നു. ഇതിനു ശേഷമാണ് പുഴയിലേക്ക് ചാടിയത്.

ലൈജുവിന്റെ ബൈക്ക് പിന്നീട് പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പത്ത് മണിയോടെ പുഴയിൽ പരിശോധന ആരംഭിച്ചു. വൈകിട്ടോടെ അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം ലൈജുവിന്റെ മൃതദേഹം കണ്ടെത്തി. പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്.

ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും താനും മകളും മരിക്കുകയാണെന്നുമുള്ള സന്ദേശം കുടുംബാംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ലൈജു അയച്ചിരുന്നു. ഇതിനു ശേഷമാണ് പുഴയിലേക്ക് ചാടിയത്

ഭാര്യ സവിത അഞ്ച് വർഷത്തോളമായി ദുബായിൽ ബൂട്ടീഷ്യനായി ജോലി ചെയ്യുകയാണ്.മകന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി അടുത്തമാസം നാട്ടിലെത്തുമെന്ന് സവിത അറിയിച്ചിരുന്നു. എന്നാൽ രോഗബാധിതയായ അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്ന് ഉച്ചയോടെനാട്ടിലെത്തിയിരുന്നു.ഇതിനിടെയാണ് ലൈജു മകളുമായി പുഴയിൽ ചാടിയത്.

ലൈജുവിന്റെ മൂത്ത മകൻ അദ്വൈത് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here