ആലുവ :പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കേരളത്തിലും തുടങ്ങി. ആലുവ കുഞ്ഞുണ്ണിക്കരയിലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസായ പെരിയാർവാലി ക്യാമ്പസ് അടച്ചുപൂട്ടി സീൽ ചെയ്തു. എൻ.ഐ.എയുടെ സാന്നിധ്യത്തിൽ തഹസിൽദാർ, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.

രാത്രി 9 മണിയോടെയാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. എൻഐഎ, പോലീസ് സംഘങ്ങൾ സംയുക്തമായാണ് ഓഫീസുകൾ സീൽ ചെയ്യുന്നത്. നാളെ പിഎഫ്ഐയുടെ കൂടുതൽ ഓഫീസുകൾ സീൽ ചെയ്യും. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിലാണ് എല്ലാ ഓഫീസുകളും പൂട്ടാൻ നിർദ്ദേശം നൽകിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടി നോട്ടിഫൈ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.

നിരോധിത സംഘടനയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന മാർഗ്ഗങ്ങൾ തടയുന്നതിനും നടപടിയെടുക്കും. ജില്ലാ പോലീസ് മേധാവിമാർക്കാണ് ഇതിനുള്ള അധികാരം നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here