ന്യൂഡൽഹി: അൽ ഖ്വയ്ദയ്ക്ക് ആയുധങ്ങളെത്തിച്ച തുർക്കിയിലെ തീവ്ര സംഘടനയുമായുള്ള നേതാക്കളുടെ ബന്ധമാണ് പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന് വഴിവെച്ചതെന്ന് റിപ്പോർട്ട്. സ്റ്റോക്ക് ഹോം ആസ്ഥാനമായുള്ള നോർഡിക് മോണിറ്റർ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

തുർക്കിയിലെ മനുഷ്യാവകാശ സംഘടനയായി അറിയപ്പെടുന്ന എഎച്ച്എച്ച് (ദി ഫൌണ്ടേഷൻ ഫോർ ഹ്യുമൻ റൈറ്റ്സ് ആൻഡ് ഫ്രീഡംസ് ആൻഡ് ഹ്യുമാനിറ്റേറിയൻ റിലീഫ്) എന്ന സംഘടനയുമായാണ് പോപ്പുലർ ഫ്രണ്ട് ബന്ധം പുലർത്തിയിരുന്നത്. തുർക്കി സന്ദർശിച്ച പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ഇസ്താംബുളിൽവെച്ച് എഎച്ച്എച്ചിന്‍റെ നേതൃത്വത്തിൽ വിരുന്ന് ഒരുക്കിയിരുന്നു, ഇ എം അബ്ദുൾ റഹ്മാൻ, പി കോയ എന്നിവരുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ട് ദേശീയ എക്സിക്യൂട്ടീവ് കൌൺസിലിലെ അംഗങ്ങളാണ് വിരുന്നിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്.

സിറിയയിലെ അൽ ഖ്വയ്ദ തീവ്രവാദികൾക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയ എഎച്ച്എച്ച് പ്രവർത്തകരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിന് എഎച്ച്എച്ചുമായുള്ള ബന്ധത്തെ അതീവപ്രാധാന്യത്തോടെയാണ് കേന്ദ്ര സർക്കാർ കണ്ടിരുന്നത്. ഈ വിഷയത്തിൽ എൻഐഎ അന്വേഷണം നടത്തിവരികയായിരുന്നു.

തുർക്കിയിലെ മുൻധനമന്ത്രി ബെറാത്ത് അൽപയാർക്ക്, പ്രസിഡന്‍റ് രജത് തയ്യിബ് ഉർദുഗാന്‍റെ മരുമകന് അയച്ച ഇ മെയിൽ സന്ദേശങ്ങൾ പുറത്തായതോടെയാണ് മനുഷ്യാവകാശ സംഘടനയായി അറിയപ്പെട്ടിരുന്ന എഎച്ച്എച്ചിന്‍റെ അൽഖ്വയ്ദ ബന്ധം പുറത്തായത്. തുർക്കിയിലെ രഹസ്യാന്വേഷണ ഏജൻസിയായ എഐടിയുമായി വളരെ അടുത്ത് പ്രവർത്തിക്കുന്ന സംഘടന കൂടിയാണ് എഎച്ച്എച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here