സാവോ പോളോ: നഗ്നപാദനായ ദാരിദ്ര്യത്തില്‍ നിന്ന് ആധുനിക ചരിത്രത്തിലെ ഏറ്റവും മികച്ച കാല്‍പന്തുകളിക്കാരനായി മാറിയ ഇതിഹാസതാരം പെലെയുടെ (82) സംസ്കാര ചടങ്ങുകള്‍ ജന്മനാടായ സാന്‍റോസില്‍ തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ നടക്കും.

ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ പെലെയുടെ മൃതദേഹം വില ബെല്‍മിറോ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് അദ്ദേഹത്തിന്‍റെ മുന്‍ ക്ലബായ സാന്‍റോസ് അറിയിച്ചു.

മൂന്നുതവണ ലോക ചാമ്പ്യനായ ഇതിഹാസത്തെ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിങ്കളാഴ്ച പുലര്‍ച്ചെ സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ആശുപത്രിയില്‍ നിന്ന് ആരംഭിക്കും. താരം ബാല്യത്തില്‍ പന്തുതട്ടി നടന്ന സാന്‍റോസിലെ തെരുവുകളിലൂടെയും ഭൗതിക ശരീരം വഹിച്ചുകൊണ്ടുപോകും.

അദ്ദേഹത്തിന്‍റെ അമ്മ സെലെസ്റ്റിന്‍റെ വീടിന് മുന്നിലൂടെയും വിലാപയാത്ര കടന്നുപോകും. പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം വില ബെല്‍മിറോ സ്റ്റേഡിയത്തില്‍ ഒരുക്കും.

ശവസംസ്കാരം സാന്‍റോസിലെ വെര്‍ട്ടിക്കല്‍ സെമിത്തേരിയായ മെമ്മോറിയല്‍ നെക്രോപോള്‍ എക്യൂമെനിക്കയില്‍ നടക്കും. പെലെയുടെ കുടുംബാംഗങ്ങള്‍ മാത്രമാവും ഈ ചടങ്ങില്‍ പങ്കെടുക്കുക. കിടപ്പിലായതിനാല്‍ അമ്മ പെലെയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here