കേപ്ടൗൺ: ഐസിസി ക്രിക്കറ്റ് ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇടം പിടിച്ച് ഇന്ത്യൻ വനിതകൾ. അയർലൻഡിനെ അഞ്ചു റൺസിനു പരാജയപ്പെടു ത്തിയാണ് ഇന്ത്യൻ മുന്നേറ്റം.

ഇന്ത്യ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 8.2 ഓവറിൽ 54/2 എന്ന നിലയിൽനിൽക്കേ മഴ കളിമുടക്കി. ഇതേത്തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

56 പന്തിൽ 87 റൺ നേടിയ സ്മൃതി മന്ഥാനയാണ് ഇ ന്ത്യയുടെ ടോപ് സ്കോറർ. മൂന്നാം തവണയാണ് ഇ ന്ത്യ സെമിയിൽ കടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here