മലപ്പുറത്ത് വൻ ലഹരി വേട്ട. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നിന്ന് മൂവായിരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്‌സൈസ് പിടികൂടി. ലോറിയിൽ ബിസ്‌ക്കറ്റിനും മിട്ടായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ ലഹരിയാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് പിടികൂടി.

പാലക്കാട്‌ സ്വദേശികളായ അബ്ദുൽ ഷഫീഖ്,  അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച ഒരു ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം രൂപയും പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here