ബംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബി.ജെ.പി പ്രവർത്തകരെ ആവേശത്തിലാക്കി കർണാടകയിൽ പ്രധാനമന്ത്രി

നരേന്ദ്രമോദിയുടെ റോഡ് ഷോ. ബംഗളുരുവി രാവിലെ പത്തിന് ജെ.പി ഏഴാം നഗർഘട്ടത്തിൽ നിന്നാരംഭിച്ച റോഡ് ഷോ മല്ലേശ്വരത്തെ സാങ്കി റോഡിൽ സമാപിച്ചു. 26 കിലോമീറ്റർ നീണ്ട റോഡ് ഷോ മൂന്നുമണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്.

ബംഗളുരു സൗത്ത്, സെൻട്രൽ എം.പിമാരായ തേജസ്വി സൂര്യ, പി.സി. മോഹൻ എന്നിവരും പ്രധാനമന്ത്രിയുടെ വാഹനത്തിൽ ഉണ്ടായിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ സഞ്ചരിച്ച പ്രധാനമന്ത്രി റോഡിന ഇരുവശവും തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. വൻജനാവലിയാണ് മോദിയെ കാണാനെത്തിയത്. 12 നിയമസഭാ മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ.

LEAVE A REPLY

Please enter your comment!
Please enter your name here