ലണ്ടൻ: ബ്രിട്ടീഷ് രാജ്യാധികാരം ഏറ്റെടുത്ത് ചാൾസ് മൂന്നാമൻ. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ആഘോഷപൂർവമായ ചടങ്ങിൽ കാന്റർബറി ആർ ച്ച്ബിഷപ്പിൽ നിന്ന് ചാൾസ് അധികാരം ഏ റ്റുവാങ്ങി. 1953-ന് ശേഷം ബ്രിട്ടണിൽ നടന്ന ആദ്യ കിരീടധാരണ ചടങ്ങിൽ ചാൾസിന്റെ പത്നി കാമി ലയും അധികാരമേറ്റു.

ആർച്ച്ബിഷപ് നേതൃത്വം നൽകിയ ചടങ്ങിൽ, ചാ ൾസിനോട് വിധേയത്വം പ്രഖ്യാപിക്കാൻ പൊതുജ നങ്ങളോട് ആവശ്യപ്പെട്ടു. തുടർന്നാണ് കിരീടധാര ണം നടത്തിയത്. 2.23 കിലോഗ്രാം ഭാരമുള്ള, 360 വ ർഷം പഴക്കമുള്ള വിശുദ്ധ എഡ്വേർഡ് രാജാവിന്റെ കിരീടം’ ആണ് അണിഞ്ഞത്. തുടർന്ന് ആർച്ച്ബി ഷപ്പും രാജാവിന്റെ അനന്തരാവകാശികളും പ്രഭു ക്കന്മാരും മുട്ടുകുത്തി ചാൾസിനോട് വിധേയത്വം പ്രഖ്യാപിച്ചു.

ബക്കിംഗ്ഹാം കൊട്ടാരം മുതൽ വെസ്റ്റ്മിൻസ്റ്റർ ആ ബി വരെയുള്ള രഥഘോഷയാത്രയോടെയാണ് ചട ങ്ങുകൾക്ക് തുടക്കമായത്. ബക്കിംഗ്ഹാം കൊട്ടാര ത്തിൽനിന്ന് ആറു കുതിരകൾ വലിക്കുന്ന വണ്ടിയി ൽ ഹൗസ്ഹോൾഡ് കാവൽറി എന്ന അംഗരക്ഷക രുടെ അകമ്പടിയിലായിരുന്നു രഥഘോഷയാത്ര.

തുടർന്ന് വിശുദ്ധ എഡ്വേർഡ് രാജാവിന്റെ സിംഹാ സനം എന്നറിയപ്പെടുന്ന 1300 വർഷം പഴക്കമുള്ള ഇരിപ്പിടത്തിൽ ഇരുന്ന ചാൾസിന്റെ ശിരസിൽ ആർ ച്ച്ബിഷപ്പ് തൈലാഭിഷേകം നടത്തി. പ്രധാനമന്ത്രി ഋഷി സുനാക് ചടങ്ങിൽ ബൈബിൾ വായിച്ചു.

രാഷ്ട്രത്തലവന്മാരും രാജപ്രതിനിധികളും അടക്കം 2,300 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും പത്നി സു ധേഷ് ധൻകറും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here