ന്യൂഡൽഹി: റോസ്ഗാർ മേളയിൽ 71,000ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്തുകൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്യോഗം ലഭിച്ചവർക്ക് കത്തുകൾ വിതരണം ചെയ്തത്. 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് റോസ്ഗാർ മേള. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ചുവടുവെയ്പ്പാണ് റോസ്ഗാർ മേള. രാജ്യത്തെ യുവാക്കളുടെ ശാക്തീകരണവും ദേശീയ വികസനവുമാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടം ഒക്ടോബർ 22-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഗ്രാമിൻ ഡാക് സേവക്സ്, ഇൻസ്പെക്ടർ പോസ്റ്റ്സ്, കോമേഴ്സ്യൽ-കം-ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട്സ്, ട്രാക്ക് മെയിന്റർ, അസിസ്റ്റന്റ് സെക്ഷൻ തുടങ്ങിയ വിവിധ തസ്തികകളിലാണ് നിലവിൽ നിയമനങ്ങൾ നടക്കുന്നത്. രാജ്യത്തുടനീളം 45 സ്ഥലങ്ങളിലായാണ് റോസ്ഗർ മേള നടക്കുന്നത്. കേന്ദ്ര സർക്കാർ വകുപ്പുകളിലും സംസ്ഥാന സർക്കാർ വകുപ്പുകളിലും നിയമനങ്ങൾ നടക്കുന്നുണ്ട്.

നിയമിതരാവുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾക്ക് വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സുകൾ നൽകും. കർമ്മയോഗി എന്ന ഓൺലൈൻ കോഴ്സിലൂടെ സ്വയം പരിശീലിക്കുന്നതിനുള്ള അവസരവും ലഭ്യമാകും. കഴിഞ്ഞ ജനുവരിയിലും പ്രധാനമന്ത്രി നിയമന കത്തുകൾ കൈമാറിയിരുന്നു. ജൂനിയർ എഞ്ചിനിയർമാർ, ലോക്കോ പൈലറ്റുമർ, ടെക്നീഷ്യന്മാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, കോൺസ്റ്റബിൾമാർഎന്നീ സർക്കാർ തസ്തികകളിലേയ്ക്കുള്ള നിയമന കത്തുകളാണ് മുൻപ് വിതരണം ചെയ്തത്. 2022 നവംബർ 22-ന് 71,000 നിയമന കത്തുകളും ഒക്ടോബറിൽ 75,000 നിയമന കത്തുകളും പ്രധാനമന്ത്രി വിതരണം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here