പത്തനംതിട്ട: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ ആഞ്ഞിലിത്താനത്താണ് സംഭവം. മരച്ചീനി കൃഷിചെയ്യുന്നപറമ്പിലാണ്ജനിച്ച്മണിക്കൂറു കൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

രാവിലെ അഞ്ചരയ്ക്ക് കുഞ്ഞിന്റെ കരച്ചിൽ കേട്ട പ്രദേശവാസികൾ തിരുവല്ല പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി (ചൈൽഡ് വെൽഫെയർ കമ്മിറ്റി ) ഏറ്റെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here