കൊച്ചി: കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ടവിഷയത്തിൽകെസിബിസിക്കെതിരേ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നടത്തിയ വിമർശനത്തിന് മറുപടിയുമായി കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ,

നിരായുധരായ ആളുകൾ എങ്ങനെയാണ് വന്യജീവികളെ നേരിടുക? ആരും അക്ഷമരാകേണ്ട കാര്യമില്ല. ഭയപ്പെടുത്തി നിശബ്ദരാക്കേണ്ട. കൂട്ടുത്തരവാദിത്തത്തിന്റെ ആവശ്യകത സർക്കാരിനെ ഓർമപ്പെടുത്തുന്നു. ചർച്ചകളെക്കാൾ പ്രതിവിധിയാണ് വേണ്ടതെന്നും കെസിബിസി പ്രസിഡന്റ് കൂടിയായ കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവ വ്യക്തമാക്കി.

കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ലെന്നും ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണമെന്നുമാണ് എ.കെ. ശശീന്ദ്രൻ രാവിലെ പറഞ്ഞത്.

സർക്കാരിനോട് ഏറ്റുമുട്ടലിന് ചിലർ നിരന്തരം ശ്രമിക്കുന്നു. മരിച്ചുപോയവരെ വെച്ച് ചിലർ ഈ സന്ദർഭത്തിൽ വിലപേശുകയാണ്. ഇതിനെ രാഷ്ട്രീയമായികാണുകയോപിന്തുണയ്ക്കുകയോ ചെയ്യുന്ന സമീപനം കെസിബിസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

നിലവിൽ കാട്ടുപോത്തിനെ കണ്ടെത്തുക ശ്രമകരമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രിയും പകലുമില്ലാതെ തെരച്ചിൽ നടത്തുകയാണ്. സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായി പ്രവർത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here