തിരുവനന്തപുരം: സോളാർ കേസ് അന്വേഷിച്ച ജസ്റ്റീ സ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡി ജിപി എ.ഹേമചന്ദ്രൻ. പലപ്പോഴും സദാചാരപോലീ സിന്റെ മാനസിക അവസ്ഥയിലായിരുന്നു കമ്മീഷനെ ന്ന് സോളാർ കേസ് അന്വേഷണസംഘ തലവൻ കൂടി യായിരുന്ന അദ്ദേഹം വിമർശിച്ചു.

നീതി എവിടെ എന്ന പേരിൽ ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് വെളിപ്പെടുത്തൽ. സ്ത്രീ-പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമാണ് കമ്മീഷൻ അന്വേഷിച്ചതെന്ന് പുസ്തകത്തിൽ പറയുന്നു. കമ്മീ ഷന്റെ ഭാഗത്തുനിന്നുള്ള തമാശകൾ പോലും അരോ ചകമായിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് ക ടന്നുകയറാനായിരുന്നു കമ്മീഷന്റെ ശ്രമം.

കമ്മീഷൻ തെളിവിനായി ആശ്രയിച്ചത് തട്ടിപ്പ് കേസി ലെ പ്രതികളെ ആയിരുന്നു. പ്രതിയായ വനിതയുടെ ആകൃതിയും വസ്ത്രധാരണവും പോലുള്ള കാര്യങ്ങ ളായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങൾ.

കമ്മീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുത ലെടുത്തു. അന്വേഷണ ഉദ്യോഗസ്ഥരുടെ അടക്കം അ ന്തസും മൗലിക അവകാശവും ഹനിക്കുന്ന പെരുമാറ്റം കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായി.

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ടെനി ജോപ്പന്റെ അറസ്റ്റ് ഉമ്മൻ ചാണ്ടിയുടെയോ അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയോ അറിവോടെ ആയിരുന്നില്ലെന്നും പുസ്തകത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here