തൃശൂർ : സിഐയെ കയ്യേറ്റം ചെയ്ത പോലീസുകാര ന് സസ്പെൻഷൻ. സിവിൽ പോലീസ് ഓഫീസർ സി പിഒ ടി. മഹേഷിനെയാണ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സിഐ പ്രേമനന്ദ കൃഷ്ണനെയാണ് ഇയാൾ മർദിച്ച

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സസ്പെൻഷൻ നട പടിയിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. നാട്ടിൽ പോകാൻ ലീവ് അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് മഹേഷ് സിഐയെ കയ്യേറ്റം ചെയ്തത്.

സിഐ താമസിക്കുന്ന ഗുരുവായൂർ ഗസ്റ്റ് ഹൗസിലേ ക്ക് മദ്യപിച്ചെത്തിയ മഹേഷ് ബഹളംവയ്ക്കുകയും മർ ദിക്കുകയുമായിരുന്നു. കമ്മീഷണർ അവധിയിലായിരു ന്നതിനാലാണ് പൊലീസുകാരനെതിരായ നടപടി വൈകിയത്.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗമാണ് സസ്പൻഷനിലായ മഹേ ഷ്. മുൻപ് വടക്കേക്കാട് പോലീസ് സ്റ്റേഷനിലായിരു ന്ന ഇയാൾ അച്ചടക്ക നടപടി നേരിട്ടതിനെ തുടർന്നാ ണ് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here