തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷന് ഐഎസ്ഒ അംഗീകാരം

0
26

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷന് ഗുണമേന്മ മുദ്രയായ ഐഎസ്ഒ 14001: 2015 അംഗീകാരം ലഭിച്ചു.ദക്ഷിണ റെയില്‍വേയിലെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കുളള ഗുണ മേന്മ അംഗീകാരമാണ് റെയില്‍വേ സ്റ്റേഷന് ലഭിച്ചത്. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ റെയില്‍വേ സ്റ്റേഷനാണ് തിരുവനന്തപുരം സെന്‍ട്രല്‍.ട്രെയിന്‍ ഓപ്പറേഷന്‍, സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍, ക്ലീന്‍ ആന്‍ഡ് മെയിന്റനന്‍സ്, പാസഞ്ചര്‍ കൈകാര്യം ചെയ്യല്‍, പാസഞ്ചര്‍ സൗകര്യങ്ങള്‍, ടിക്കറ്റ് ബുക്കിങ്, പാര്‍സല്‍ ഹാന്‍ഡിലിംഗ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ ബഹുമതി. മാലിന്യ സംസ്‌ക്കരണത്തിലും ഊര്‍ജ്ജ ഉപഭോഗത്തിലും മികച്ച മാതൃകയാണ് കഴിഞ്ഞ കാലങ്ങളില്‍ തിരുവനന്തപുരമ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ സൃഷ്ടിച്ചത്. പ്ലാറ്റ് ഫോമുകളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകം പ്ലാസ്റ്റിക് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്.തീവണ്ടികള്‍ ശുചീകരിക്കുന്നതിനും മികച്ച സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഊര്‍ജ്ജ സംരക്ഷണത്തിന് എനര്‍ജി ഓഡിറ്റ് നടപ്പാക്കുന്നുണ്ട്. വൈദ്യുതി ഉപയോഗം കുറക്കാനായി എല്ലാ ബള്‍ബുകളും എല്‍ ഇ ഡി ആക്കിയിട്ടുണ്ട്.സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരവും പാരിസ്ഥിതിക സ്വാധീനവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനവും സുഗമവുമായ നടപടികള്‍ വിലയിരുത്തുന്നതിനുമായി ഒരു പ്രൊഫഷണല്‍ ഏജന്‍സിയെ ‘എല്‍എംഎസ് സര്‍ട്ടിഫിക്കേഷന്‍’ ചുമതലപ്പെടുത്തിയിരിക്കുന്നു.സ്‌റ്റേഷനില്‍ വെളളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുളള വാട്ടര്‍ ഓഡിറ്റ് ഉടന്‍ നടപ്പാക്കുമെന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ അജയ് കൗശിക് പറഞ്ഞു. ജെറ്റ് ഹോസ് ഉപയോഗിച്ചാണ് തീവണ്ടികളും പ്ലാറ്റ്‌ഫോമുകളും പാളങ്ങളും കഴുകുന്നത. ഇത് വെളളത്തിന്റെ അളവ് കുറക്കാന്‍ സഹായിക്കും.സ്റ്റേഷന്‍ പരിസരത്ത് മരങ്ങള്‍ വച്ചു പിടിപ്പിച്ച് ഹരിതാഭമാക്കാനും പദ്ധതിയുണ്ട്. പ്‌ളാറ്റ്‌ഫോമുകളില്‍ ഇന്‍ഡോര്‍ പ്ലാന്റ്‌സ് വച്ചു പിടിപ്പിക്കാനും തീരുമാനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here