മഷിപുരട്ടിയ പോളിങ് ഉദ്യോഗസ്ഥയുടെ വിരലുകള്‍ പൊള്ളി

0
35

കാസര്‍കോട്: തിരഞ്ഞടുപ്പില്‍ വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടിയ പോളിങ് ഉദ്യോഗസ്ഥയുടെ മൂന്നുവിരലുകള്‍ മഷിവീണ് പൊള്ളി. തളങ്കര ഗവ. മുസ്ലിം എല്‍.പി. സ്‌കൂള്‍ അധ്യാപിക തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കിഴക്കേപ്പുരയില്‍ കെ.പി.റംലാബീബിയുടെ (42) വലതുകൈയിലെ തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും നടുവിരലിന്റെയും അഗ്രഭാഗമാണ് പൊള്ളിയത്.കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലെ 72-ാം ബൂത്തായ മുളിഞ്ച ഗവ. എല്‍.പി.സ്‌കൂളില്‍ രണ്ടാം പോളിങ് ഓഫീസറായിരുന്നു റംലാബീബി. ആയിരത്തിലേറെ വോട്ടര്‍മാരുള്ള ബൂത്തില്‍ 967 പേര്‍ വോട്ടുചെയ്തു. കടുത്ത വേദന സഹിച്ചാണ് ജോലിപൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മംഗളൂരുവിലെ ത്വക് രോഗ വിദഗ്ധനെ കാണിച്ചപ്പോഴാണ് വിരലുകള്‍ പൊള്ളിയതാണെന്ന് വ്യക്തമായത്.

LEAVE A REPLY

Please enter your comment!
Please enter your name here