കൊച്ചി:കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് സമുച്ചയത്തില്‍  ജില്ലാ കളക്ടർ എസ്.സു ഹാസ്നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഒഴിഞ്ഞുകിടക്കുന്ന എഴുപതിലേറെ ക്വാര്‍ട്ടേഴ്സുകള്‍. അനധികൃതമായി പത്തു ക്വാര്‍ട്ടേഴ്സുകള്‍ കൈവശം വച്ചിരിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി.

ഒരു വര്‍ഷം മുമ്പ് കാസര്‍കോട്ടേക്ക് സ്ഥലം മാറിയ ആരോഗ്യവകുപ്പ് ജീവനക്കാരി തന്‍റെ കൈവശമുണ്ടായിരുന്ന ക്വാര്‍ട്ടേഴ്സ് ക്വാറന്‍റീനിലായിരുന്ന വ്യക്തിക്ക് അനധിൃതമായി താമസിക്കാന്‍ നല്‍കിയതും പരിശോധനയില്‍ വ്യക്തമായി.

എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന്‍റെ ദുരുപയോഗം സംബന്ധിച്ച് കളക്ടർക്ക് ലഭിച്ച നിരവധി പരാതികളെ തുടർന്നായിരുന്നു പരിശോധന.

അനധികൃത താമസക്കാരെ ഒഴിപ്പിക്കും. ഇവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും,ഒഴിഞ്ഞുകിടക്കുന്നതും താമസയോഗ്യവുമായ ക്വാര്‍ട്ടേഴ്സുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് നല്‍കാനും നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here