കൊച്ചി: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് പിടിയില്‍. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരും പിടിയിലായിരിക്കുകയാണ്.  ബാംഗളൂരുവില്‍ വെച്ചാണ് ഇരുവരും പിടിയിലായിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ് ഇരുവരേയും പിടികൂടിയിരിക്കുന്നത്.

സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും പിടികൂടിയ വിവരം എന്‍ഐഎ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. ഇരുവരേയും നാളെ രാവിലെ പത്ത് മണിയോടെ കൊച്ചിയില്‍ എന്‍ഐഎ സംഘം എത്തിക്കും. കര്‍ണാടകത്തിലെ എലഹങ്ക എന്ന സ്ഥലത്ത് നിന്നാണ് ഇരുവരുേയും എന്‍ഐഎ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ സരിത്ത് നേരത്തെ തന്നെ പിടിയിലായതാണ്. സന്ദീപ് നായര്‍ നാലാം പ്രതിയാണ്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ദിവസങ്ങളായി സ്വപ്‌നയ്ക്കും സന്ദീപിനും വേണ്ടിയുളള തിരച്ചിലില്‍ ആണ് കസ്റ്റംസ്. സ്വപ്‌നയും സന്ദീപും കേരളം വിട്ട് കടന്നതായുളള സൂചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിനിടെ സ്വപ്ന കൊച്ചിയില്‍ തന്നെ ഉള്ളതായും അഭ്യൂഹങ്ങള്‍ പരന്നു. സ്വപ്‌ന കുടുംബത്തോടൊപ്പമാണ് ബെംഗളൂരുവിലേക്ക് കടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ കൊച്ചിയില്‍ എത്തിച്ച് പ്രതികളില്‍ നിന്നും പ്രാഥമിക മൊഴിയെടുപ്പ് നടത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here