തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഇ​ന്ന് 21 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 11 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഏ​ഴു പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വ​ന്ന രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ വേ​ളൂ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഒ​രേ കു​ടും​ബാം​ഗ​ങ്ങ​ളാ​യ സ്ത്രീ(64), ​പു​രു​ഷ​ന്‍(35), പു​രു​ഷ​ന്‍(73), ഒ​രു വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി, കു​ന്നം​കു​ള​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍​പ്പെ​ട്ട ചാ​വ​ക്കാ​ട് സ്വ​ദേ​ശി(34, പു​രു​ഷ​ന്‍), കൊ​ര​ട്ടി​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ​ബാ​ധി​ച്ച ര​ണ്ട് ക​ന്യാ​സ്ത്രീ​ക​ള്‍(51, 58) എ​ന്നി​വ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ശാ​ഖ​പ​ട്ട​ണ​നി​ന്ന് വ​ന്ന എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി (30, പു​രു​ഷ​ന്‍), ജൂ​ലൈ 7 ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വ​ന്ന ഒ​ല്ലൂ​ര്‍ സ്വ​ദേ​ശി (26, പു​രു​ഷ​ന്‍), ജ​യ്പൂ​രി​ല്‍ നി​ന്ന് വ​ന്ന പാ​ര്‍​ളി​ക്കാ​ട് സ്വ​ദേ​ശി (60, പു​രു​ഷ​ന്‍), ജൂ​ണ്‍ 18 ന് ​ജ​യ്പൂ​രി​ല്‍ നി​ന്ന് വ​ന്ന 4 ബി​എ​സ്എ​ഫ് ജ​വാ​ന്‍​മാ​ര്‍ (47, പു​രു​ഷ​ന്‍), (57, പു​രു​ഷ​ന്‍), (38, പു​രു​ഷ​ന്‍), (45, പു​രു​ഷ​ന്‍), ഉ​ദ​യ്പൂ​രി​ല്‍ നി​ന്ന് വ​ന്ന ബി​എ​സ്എ​ഫ് ജ​വാ​ന്‍(30, പു​രു​ഷ​ന്‍), ജൂ​ലൈ 3ന് ​കി​ര്‍​ഖി​സ്ഥാ​നി​ല്‍ നി​ന്ന് വ​ന്ന പു​ത്തൂ​ര്‍ സ്വ​ദേ​ശി(23, പു​രു​ഷ​ന്‍), ജൂ​ലൈ 10 ന് ​ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് വ​ന്ന കു​ന്നം​കു​ളം സ്വ​ദേ​ശി​ക​ളാ​യ പെ​ണ്‍​കു​ട്ടി(13), ആ​ണ്‍​കു​ട്ടി(11), പു​രു​ഷ​ന്‍(50), സ്ത്രീ (42), ​ജൂ​ലൈ 11 ന് ​ബം​ഗ​ലൂ​രു​വി​ല്‍ നി​ന്ന് വ​ന്ന പു​തു​ക്കാ​ട് സ്വ​ദേ​ശി(28, സ്ത്രീ) ​എ​ന്നി​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 763 ആ​യി. ഇ​തു​വ​രെ 479 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച 265 പേ​ര്‍ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 12 പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ആ​കെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന 13,247 പേ​രി​ല്‍ 12,949 പേ​ര്‍ വീ​ടു​ക​ളി​ലും 288 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്.

കോ​വി​ഡ് സം​ശ​യി​ച്ച് 38 പേ​രെ​യാ​ണ് ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. 791 പേ​രെ ശ​നി​യാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ല്‍ പു​തി​യ​താ​യി ചേ​ര്‍​ത്തു. 1,179 പേ​രെ നി​രീ​ക്ഷ​ണ കാ​ല​ഘ​ട്ടം അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ശ​നി​യാ​ഴ്ച 552 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ ആ​കെ 19,354 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ള​ള​ത്. ഇ​തി​ല്‍ 17,454 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം വ​ന്നി​ട്ടു​ണ്ട്. ഇ​നി 1900 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

സെ​ന്‍റി​ന​ല്‍ സ​ര്‍​വ്വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള​ള​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​ത് കൂ​ടാ​തെ 8,454 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ അ​ധി​ക​മാ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലു​മാ​യി 371 പേ​രെ ആ​കെ സ്‌​ക്രീ​ന്‍ ചെ​യ്തി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here