തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ സ്ലൂയിസ് വാൽവ് ചൊവ്വാഴ്ച രാവിലെ ഏഴിന് തുറക്കുമെന്ന് മുന്നറിയിപ്പ്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.