ഈ ​യാ​ത്ര​യി​ൽ ഞാ​നും പ​ങ്കു​ചേ​രു​ന്നു....; ധോ​ണി​ക്ക് പി​ന്നാ​ലെ റെ​യ്‌​ന​യും വി​ര​മി​ച്ചു
ന്യൂ​ഡ​ല്‍​ഹി: എം.​എ​സ്.​ധോ​ണി വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് മി​നി​റ്റു​ക​ൾ​ക്ക​കം സു​രേ​ഷ് റെ​യ്ന​യും അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​നോ​ട് വി​ട​ചൊ​ല്ലി. “നി​ങ്ങ​ള്‍​ക്കൊ​പ്പം മ​നോ​ഹ​ര​മാ​യി ക​ളി​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​ന്നു​മി​ല്ല ധോ​ണി, നി​ങ്ങ​ളു​ടെ യാ​ത്ര​യി​ല്‍ നി​ങ്ങ​ളോ​ടൊ​പ്പം ചേ​രു​ക എ​ന്ന​ത് ഞാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ഇ​ന്ത്യ​ക്ക് ന​ന്ദി, ജ​യ് ഹി​ന്ദ്’- 33-കാ​ര​നാ​യ റെ​യ്‌​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

2005 ജൂ​ലൈ​യി​ലാ​ണ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ റെ​യ്ന​യു​ടെ അ​ര​ങ്ങേ​റ്റം. ഇ​ന്ത്യ​ക്ക് വേ​ണ്ടി 18 ടെ​സ്റ്റും 226 ഏ​ക​ദി​ന​വും 78 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളും റെ​യ്ന ക​ളി​ച്ചു. 18 ടെ​സ്റ്റു​ക​ളി​ല്‍ നി​ന്നാ​യി 768 റ​ണ്‍​സാ​ണ് റെ​യ്‌​ന​യു​ടെ സ​മ്പാ​ദ്യം. ഒ​രു സെ​ഞ്ചു​റി​യും ഏ​ഴ് അ​ര്‍​ധ സെ​ഞ്ചു​റി​യും നേ​ടി.

226 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി 35.31 ശ​രാ​ശ​രി​യി​ല്‍ 5615 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. അ​ഞ്ചു സെ​ഞ്ചു​റി​ക​ളും 36 അ​ര്‍​ധ സെ​ഞ്ചു​റി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 78 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 1605 റ​ണ്‍​സാ​ണ് റെ​യ്‌​ന അ​ടി​ച്ച​ത്. ഒ​രു സെ​ഞ്ചു​റി​യും അ​ഞ്ച് അ​ര്‍​ധ​ സെ​ഞ്ചു​റി​യും നേ​ടി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here